പെലാജിക് പെയര്‍ ട്രോളിംഗ് തടയാന്‍ സംവിധാനം വേണം : ബോട്ടുടമകള്‍

Posted on: 10 Sep 2015ചെറായി : പെലാജിക് വല ഉപയോഗിച്ച് മീന്‍ പിടിക്കുന്നത് തടയാന്‍ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് നടപടി വേണമെന്ന് ആവശ്യം. കേരള ഫിഷിംഗ് ബോട്ട് ഓണേഴ്‌സ് ആന്‍ഡ് ഓപ്പറേറ്റേഴ്‌സ് സംസ്ഥാന സമിതി യാണ് ആവശ്യം ഉന്നയിച്ചത്.
ഫിഷറീസ് വകുപ്പും, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നടത്തിവരുന്ന ഇപ്പോഴത്തെ പരിശോധന പ്രഹസനമാണെന്ന് ബോട്ട് ഉടമാ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. വേലായുധന്‍ ആരോപിച്ചു.

More Citizen News - Ernakulam