കൂത്താട്ടുകുളം മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം ഉദ്ഘാടനം 12ന്

Posted on: 10 Sep 2015കൂത്താട്ടുകുളം: പുതുതായി രൂപവത്കരിച്ച കൂത്താട്ടുകുളം മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച 11.30ന് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷനാകും. ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
സ്‌ട്രോങ്‌റൂമിന്റെ ഉദ്ഘാടനം ജില്ലാ ബാങ്ക് പ്രസിഡന്റ് എന്‍.പി. പൗലോസ് നിര്‍വഹിക്കും. മുന്‍ എം.എല്‍.എ. ജോണി നെല്ലൂര്‍ ആദ്യനിക്ഷേപം സ്വീകരിക്കും. രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് വില്‍സണ്‍ കെ. ജോണ്‍ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്യും.
ബാങ്ക് ലോക്കറിന്റെ ഉദ്ഘാടനം കൂത്താട്ടുകുളം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സീന ജോണ്‍സണ്‍ നിര്‍വഹിക്കും. പ്രതിമാസ നിക്ഷേപ പദ്ധതിയുടെ ഉദ്ഘാടനം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എന്‍.എ. ശെല്‍വകുമാര്‍ നിര്‍വഹിക്കും.
കെ.വി.വി.ഇ.എസ്. ജില്ലാ പ്രസിഡന്റ് പി.എ.എം. ഇബ്രാഹിം, സംഘാംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യും. സേവിങ്‌സ് ബാങ്ക് അക്കൌണ്ട് പാസ്ബുക്ക് വിതരാണോദ്ഘാടനം കൂത്താട്ടുകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. സ്‌കറിയ നിര്‍വഹിക്കും.
ശനിയാഴ്ച രാവിലെ 9.30ന് കൂത്താട്ടുകുളം സര്‍ക്കാര്‍ ആസ്​പത്രി കവലയില്‍ നിന്ന് കൂത്താട്ടുകുളം വ്യാപാരഭവന്‍ ഹാളിലേക്ക് ഘോഷയാത്ര, വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം എന്നിവ നടക്കും.
സഹകരണ സംഘാംഗങ്ങള്‍ക്കായി വിവിധ തരത്തിലുള്ള വായ്പാ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് സംഘം പ്രസിഡന്റ് പി.എസ്. ജോസഫ് ഓണററി സെക്രട്ടറി ടി.എം. മാത്തച്ചന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഭവനനിര്‍മാണ വായ്പ, വ്യക്തിഗത വായ്പ, ഗ്രഹോപകരണ വായ്പ, എന്നിവ ആവിഷ്‌കരിച്ചിട്ടുണ്ട്. പ്രതിമാസ നിക്ഷേപ പദ്ധതികള്‍ ഉള്‍പ്പടെ വിവിധ നിക്ഷേപ പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്.
കൂത്താട്ടുകുളത്തെ വ്യാപാരഭവന്‍ മന്ദിര സമുച്ചയത്തിലാണ് സഹകരണ സംഘം പ്രവര്‍ത്തിക്കുന്നത്. 100 ദിവസം കൊണ്ട് 100 ലക്ഷം രൂപയുടെ ഓഹരികള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
.

More Citizen News - Ernakulam