കുന്നത്തുനാട് കാര്‍ഷിക വികസന ബാങ്ക് അവാര്‍ഡ് നല്കി

Posted on: 10 Sep 2015കുന്നത്തുനാട്: കുന്നത്തുനാട് കാര്‍ഷിക വികസന ബാങ്കിന്റെ 12-ാമത് പൊതുയോഗം ബാങ്ക്് ഹാളില്‍ പ്രസിഡന്റ്് എം.എം. അവറാന്റെ അധ്യക്ഷതയില്‍ നടന്നു. ബാങ്ക്് അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയവര്‍ക്ക്്് കാഷ്്് അവാര്‍ഡും മെഡലും നല്കി ആദരിച്ചു.
അംഗങ്ങള്‍ക്ക് 10 ശതമാനം ലാഭവിഹിതം നല്കാനും സര്‍ക്കാറിന്റെ 'മൃതസഞ്ജീവനി' പദ്ധതിയുമായി സഹകരിച്ച്്് കൂടുതല്‍ അവയവദാന സമ്മതപത്രങ്ങള്‍ അംഗങ്ങളില്‍ നിന്ന് സ്വീകരിക്കാനും പൊതുയോഗം തീരുമാനിച്ചു.
വൈസ് പ്രസിഡന്റ്് തോമസ് പി. കുരുവിള, ഡയറക്ടര്‍മാരായ ഷെവ. കെ.പി. കുര്യാക്കോസ്, എം. ജി. രവി, കെ.വി. യല്‍ദോ, മേരി വര്‍ഗിസ്, സജിന സിദ്ദിഖ്, അശ്വതി എം.എസ്. സെക്രട്ടറി പി.എന്‍. ശ്രീദേവി, അസി. സെക്രട്ടറി എം.കെ. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.


More Citizen News - Ernakulam