നവജ്യോതി റസി. അസോസിയേഷന്‍ ഓണാഘോഷവും കുടുംബമേളയും

Posted on: 09 Sep 2015എളമക്കര: നവജ്യോതി റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബമേളയും കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സീന ഗോകുലന്‍ ഉദ്ഘാടനം ചെയ്തു.
പുന്നയ്ക്കല്‍ കുഡുംബി സേവാസംഘം ഹാളില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രഭാ ഗോപാലകൃഷ്ണന്‍ അധ്യക്ഷയായി. സിബിഎസ്ഇ/എസ്എസ്എല്‍സി പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ കൗണ്‍സിലര്‍ അഡ്വ. എം. അനില്‍കുമാര്‍ വിതരണം ചെയ്തു. ഡോ. കെ.പി. ശശിധരന്‍ സ്മാരക അവാര്‍ഡ് എഡ്രാക്ക് എളമക്കരമേഖലാ പ്രസിഡന്റ് കെ.വി. പ്രഭാകരമാരാര്‍ സമ്മാനിച്ചു. പിഎച്ച്ഡി നേടിയ അസോസിയേഷനംഗം ഡോ. പ്രിയാ പ്രഭാകരനെ ആദരിച്ചു.
റസിഡന്റ്‌സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കൗണ്‍സിലര്‍ അഡ്വ. പി.ആര്‍. പ്രഭാകരന്‍നായര്‍, 'നവജ്യോതി' രക്ഷാധികാരി പി.എസ്. വിജയപ്പണിക്കര്‍, സെക്രട്ടറി വി. രവീന്ദ്രനാഥ്, ജോയിന്റ് സെക്രട്ടറി പി.പി. പ്രകാശന്‍, ട്രഷറര്‍ കെ. സുരേന്ദ്രനാഥ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam