ഗുരുനിന്ദ: ശാഖായോഗങ്ങളുടെ വന്‍ പ്രതിഷേധ പ്രകടനം

Posted on: 09 Sep 2015പ്പൂണിത്തുറ: ശ്രീനാരായണ ഗുരുദേവനെ നിന്ദിച്ചുകൊണ്ടുള്ള സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് തൃപ്പൂണിത്തുറ, ഉദയംപേരൂര്‍ മേഖലകളില്‍ എസ്എന്‍ഡിപി ശാഖാ യോഗങ്ങളുടേയും ശ്രീനാരായണീയരുടേയും വന്‍പ്രകടനം. സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഇന്ന് ഗുരുദേവനെ കുരിശില്‍ത്തറച്ച്, ചാട്ടവാറുകൊണ്ട് അടിച്ചുകൊണ്ട് കാണിച്ചരുടെ ഉദ്ദേശ ലക്ഷ്യം എല്ലാവര്‍ക്കുമറിയാമെന്ന് തൃപ്പൂണിത്തുറ സ്റ്റാച്യുവില്‍ നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്എന്‍ഡിപി യോഗം മുന്‍ അസി. സെക്രട്ടറി അഡ്വ. എന്‍.ഡി. പ്രേമചന്ദ്രന്‍ പറഞ്ഞു.
കണയന്നൂര്‍ എസ്എന്‍ഡിപി യൂണിയന്‍ കൗണ്‍സിലര്‍ എം.ഡി. അഭിലാഷ്, തൃപ്പൂണിത്തുറ മേഖലാ കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്. ഷൈല്‍കുമാര്‍, കണ്‍വീനര്‍ എം.ആര്‍. സത്യന്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്എന്‍ഡിപി തൃപ്പൂണിത്തുറ മേഖലാ കമ്മിറ്റിയാണ് പ്രതിഷേധ പ്രകടനം നടത്തിയത്. എസ്എന്‍ കവല, കിഴക്കേക്കോട്ട വഴി സ്റ്റാച്യു കവലയില്‍ പ്രകടനം സമാപിച്ചു. പ്രകടനത്തെത്തുടര്‍ന്ന് വാഹനഗതാഗതം പോലീസ് തിരിച്ചുവിട്ടു.
ഉദയംപേരൂരില്‍ എസ്എന്‍ഡിപി 1084-ാം നമ്പര്‍ ശാഖായോഗം നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സ്ത്രീകളടക്കം ആയിരത്തോളം പേര്‍ പങ്കെടുത്തു. ശാഖാങ്കണത്തില്‍ നിന്നും തുടങ്ങിയ പ്രകടനം നടക്കാവ്, ആമേട, പനച്ചിക്കല ഭാഗങ്ങളിലൂടെ വന്ന് ശാഖാ ഓഡിറ്റോറിയത്തില്‍ സമാപിച്ചു. പ്രസിഡന്റ് സി.എസ്. കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. എല്‍. സന്തോഷ്, പി.സി. ബിബിന്‍, ഡി. ജിനുരാജ്, പി.എസ്. സുഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam