മാതൃഭൂമി - വിനായക ഫുഡ്‌സ് ഓണപ്പൂക്കള മത്സരം: സമ്മാനവിതരണം നടത്തി

Posted on: 09 Sep 2015കൊച്ചി: മാതൃഭൂമിയും രുചിലോകത്തെ സമ്രാട്ടായ വിനായക ഫുഡ്‌സും ചേര്‍ന്ന് നടത്തിയ ഓണപ്പൂക്കള മത്സരത്തില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിനായക ഫുഡ്‌സ് സി.ഇ.ഒ. എം. അനന്തരാമനും ജനറല്‍ മാനേജര്‍ എന്‍.ആര്‍. പരമേശ്വരനും മാതൃഭൂമി റീജണല്‍ മാനേജര്‍ വി. ഗോപകുമാറും സര്‍ക്കുലേഷന്‍ മാനേജര്‍ എന്‍.എ. ശ്രീജിത്തും ചേര്‍ന്നാണ് സമ്മാന വിതരണം നടത്തിയത്.
എറണാകുളത്തെ നവോദയ ക്ലബ്ബ് ഒന്നാം സമ്മാനവും ഇടപ്പള്ളി വിബ്‌ജ്യോര്‍ ക്ലബ്ബ് രണ്ടാം സമ്മാനവും വിവേകാനന്ദ റോഡ് റസിഡന്റ്‌സ് അസോസിയേഷനിലെ വിക്രമനും സംഘവും മൂന്നാം സമ്മാനവും നേടി. അഞ്ച് ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കി.

More Citizen News - Ernakulam