എസ്.എന്‍.ഡി.പി. ശാഖകളില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍

Posted on: 09 Sep 2015മുളന്തുരുത്തി: ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ച് സമുദായത്തെ സി.പി.എം. വ്രണപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്.എന്‍.ഡി.പി. കാഞ്ഞിരമറ്റം, ആമ്പല്ലൂര്‍, അരയന്‍കാവ് ശാഖകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. അരയന്‍കാവ് 1394-ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് ശാഖാംഗങ്ങള്‍ പങ്കെടുത്ത പ്രകടനത്തിന് പ്രസിഡന്റ് കെ.ആര്‍. രാജു, സെക്രട്ടറി കെ.എന്‍. വിശ്വംഭരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.കാഞ്ഞിരമറ്റം സൗത്ത് 1804-ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ 400-ഓളം പേര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം പ്രസിഡന്റ് സി.ആര്‍. ദിലീപ്കുമാര്‍, സെക്രട്ടറി കെ. ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു. ആമ്പല്ലൂര്‍ 1798-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖയുടെ പ്രകടനത്തിന് പ്രസിഡന്റ് വിജയന്‍, സെക്രട്ടറി സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മുളന്തുരുത്തി 227-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖയില്‍ എസ്.എന്‍.ഡി.പി. യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ പ്രകടനം നടന്നു.

More Citizen News - Ernakulam