കേരള ചരിത്ര മ്യൂസിയത്തില്‍ 'ഫേസ് ടു ഫേസ്' ചിത്ര പ്രദര്‍ശനം 18 മുതല്‍

Posted on: 09 Sep 2015കൊച്ചി: മാധവന്‍ നായര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന 'ഫേസ് ടു ഫേസ്' ചിത്രപ്രദര്‍ശനം 18 മുതല്‍ 23 വരെ ഇടപ്പള്ളിയിലെ കേരള ചരിത്ര മ്യൂസിയത്തില്‍ നടക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 11 പ്രശസ്തരായ ചിത്രകാരന്മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രശസ്ത ആര്‍ട്ട് ക്യുറേറ്ററും ചിത്രകാരിയുമായ ഡോ.സുഷമ ബാലാണ് ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. ബര്‍ലിന്‍ ട്രിനാലെയിലും ഷാങ്ഹായ് ഇന്‍ര്‍നാഷണല്‍ ആര്‍ട്‌ഫെയറിലുമടക്കം പ്രദര്‍ശനങ്ങള്‍ നടത്തിയ ഹരിബാബു നടേശന്‍, സിദ്ധാര്‍ത്ഥ്, പ്രതുല്‍ ദാഷ്, സീമ കോലി, കവിത നായര്‍, ഖഞ്ചന് ചന്ദേര്‍, പ്രദീപ് പുത്തൂര്‍, വിരേന്‍ തന്‍വാര്‍, സുദീപ് റോയ്, ഷര്‍മി ചൗധരി, സക്കീര്‍ ഹുസൈന്‍ തുടങ്ങിയ ചിത്രകാരന്മാരുടെ ആക്രിലിക്കിലും പ്രകൃതിദത്ത ചായങ്ങളിലും തീര്‍ത്ത ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. പ്രദര്‍ശന ദിവസങ്ങളില്‍ ചിത്രകാരന്മാരുമായി സംവദിക്കുന്നതിനും അവസരമുണ്ടായിരിക്കും. പത്രസമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിമാരായ എം.കെ ദാസ്, രാജ് നായര്‍, അരുന്ധതി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam