അവാര്‍ഡ് ഏറ്റുവാങ്ങി

Posted on: 09 Sep 2015ചെറായി: സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ മികച്ച ഉപജില്ലാ കണ്‍വീനര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ചെറായി രാമവര്‍മ്മ യൂണിയന്‍ ഹൈസ്‌കൂള്‍ ചിത്രകലാധ്യാപകന്‍ മാത്യൂസ് പുതുശ്ശേരിക്ക് നല്‍കി.
ദേശീയ അധ്യാപകദിനാഘോഷത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ദുര്‍ഗാ ഹൈസ്‌കൂളില്‍ നടന്ന ചടങ്ങിലാണ് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് അവാര്‍ഡ് നല്‍കിയത്.എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ, കാസര്‍കോഡ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി. രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam