എച്ച്എംടി ക്വാര്‍ട്ടേഴ്‌സിലെ മുന്‍ യുവതലമുറ ഒത്തുചേരുന്നു

Posted on: 09 Sep 2015കൊച്ചി: കളമശ്ശേരി എച്ച്എംടി ക്വാര്‍ട്ടേഴ്‌സില്‍ 1980-2000 കാലഘട്ടത്തില്‍ സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയരംഗത്ത് സജീവമായിരുന്ന യുവതീയുവാക്കള്‍ 2015 ഡിസംബര്‍ 20ന് എച്ച്എംടി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഒത്തുചേരുന്നു.
ചങ്ങാതിക്കൂട്ടത്തിന്റെ സ്വാഗതസംഘം ഓഫീസ് എച്ച്എംടി ജങ്ഷനിലുള്ള അടമ്പയില്‍ ബില്‍ഡിങ്ങില്‍ എച്ച്എംടി ജനറല്‍ മാനേജര്‍ സി.എം. ബിദര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്റെ ലോഗോ പ്രകാശനം മുന്‍ നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. നന്ദകുമാര്‍ നിര്‍വഹിച്ചു. എം. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. അസിഫ് ഹസ്സന്‍ കോയ സ്വാഗതവും വര്‍ക്കിങ് പ്രസിഡന്റ് ബൈജു ഡേവിസ് നന്ദിയും പറഞ്ഞു. നൂറ്റിയൊന്ന് പേരുള്‍പ്പെടുന്ന സംഘാടകസമിതിയില്‍ എം. നന്ദകുമാര്‍, ഷേഖ് മുക്താര്‍, പൗലോസ് മാസ്റ്റര്‍ എന്നിവരാണ് മുഖ്യ രക്ഷാധികാരികള്‍.

More Citizen News - Ernakulam