പാചകവാതക വിതരണം : കാലതാമസം പാടില്ലെന്ന് ഐഒസി

Posted on: 09 Sep 2015വൈപ്പിന്‍ : പാചകവാതക വിതരണത്തിലെ കാലതാമസമൊഴിവാക്കണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കുഴുപ്പിള്ളി ഇന്‍ഡേന്‍ ഗ്യാസ് വിതരണ ഏജന്‍സിക്ക് നിര്‍ദ്ദേശം നല്‍കി. പരാതികള്‍ക്ക് ഇടം നല്‍കാതെ നടപടികള്‍ വേഗത്തിലാക്കണം. ബുക്കിംഗ് ഒരു മാസം പിന്നിട്ടവര്‍ക്ക് രണ്ട് ദിവസത്തിനകം പുതിയ സിലിണ്ടര്‍ നല്‍കണം.
പാചകവാതക വിതരണത്തിലെ പോരായ്മകള്‍ കാണിച്ച് സിലിണ്ടര്‍ ലഭിക്കാത്തവരുടെ പേരുകള്‍ സഹിതം കണ്‍സ്യൂമര്‍ പ്രൊട്ടക് ഷന്‍ കൗണ്‍സില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പരാതിയെ തുടര്‍ന്ന് ഐഒസി അസി. മാനേജര്‍ അഖില സ്ഥലത്തെത്തി ഗ്യാസ് ഏജന്‍സിയുമായും പ്രൊട്ടക് ഷന്‍ കൗണ്‍സില്‍ ഭാരവാഹികളുമായും ചര്‍ച്ച നടത്തി. പ്രൊട്ടക്ഷന്‍ കൗണ്‍സിലിനു വേണ്ടി പ്രസിഡന്റ് വി. കെ. ഇക്ബാല്‍, സെക്രട്ടറി കെ. വി. സുന്ദരേശന്‍, ട്രഷറര്‍ സലാം എടവനക്കാട് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

More Citizen News - Ernakulam