കുളവന്‍കുന്നില്‍ ഒരുമാസമായി കുടിവെള്ളമില്ല; 250 കുടുംബങ്ങള്‍ ദുരിതത്തില്‍

Posted on: 09 Sep 2015ചെങ്ങമനാട്: ഒരുമാസമായി കുടിവെള്ളം കിട്ടാത്തതിനാല്‍ കുളവന്‍കുന്നിലെ 250 കുടുംബങ്ങള്‍ ദുരിതത്തില്‍. മഴയില്ലാത്തതിനാല്‍ മിക്ക കിണറുകളും വറ്റിത്തുടങ്ങി. പൊതുടാപ്പുകള്‍ക്കു മുന്നില്‍ പാത്രങ്ങളുമായി കാത്തിരുന്നാല്‍ ഒരുദിവസം വെള്ളം കിട്ടുന്നത് അരമണിക്കൂര്‍ മാത്രമാണ്. അതും പുലര്‍ച്ചെ 2, 3 മണിക്കായിരിക്കും കിട്ടുക. തളിക്കരയില്‍നിന്നും ആസ്​പത്രിപ്പടിയില്‍നിന്നുമുള്ള പൈപ്പുകളിലെ തകരാറുമൂലമാണ് വെള്ളം കിട്ടാത്തത്. ഇതു നന്നാക്കാന്‍ വാട്ടര്‍ അതോറിട്ടിയില്‍ അറിയിച്ചിട്ട് പരിഹാരമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്തിന്റെ വണ്ടി വെള്ളവും ഇത്തവണ ലഭിച്ചില്ല. ഓണത്തിനും വെള്ളം കിട്ടാതെ ജനങ്ങള്‍ വലഞ്ഞു. പ്രദേശത്ത് 14 പൊതുടാപ്പുകളും, 100 ഓളം ഹൗസ് കണക്ഷനുകളുമുണ്ട്. കുളവന്‍കുന്ന് ഉയര്‍ന്ന പ്രദേശമാണ്.
കുടിവെള്ളത്തിനായ്ി വാര്‍ഡ് മെമ്പര്‍ ശ്രീദേവി അശോക്കുമാര്‍, മുന്‍ വാര്‍ഡ് മെമ്പര്‍ കെ.ജെ. എല്‍ദോസ് എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്തും, വാട്ടര്‍ അതോറിട്ടി ഓഫീസും ഉപരോധിക്കാന്‍ തീരുമാനിച്ചു.

More Citizen News - Ernakulam