ഗുരുദേവനിന്ദ: അങ്കമാലിയില്‍ പ്രകടനം നടത്തി

Posted on: 09 Sep 2015അങ്കമാലി: ശ്രീനാരായണ ഗുരുദേവനെ നിന്ദിച്ചു കൊണ്ട് ഓണാഘോഷം സംഘടിപ്പിക്കുകയും ഗുരുദേവനെ കുരിശിലേറ്റി ടാബ്‌ളോ അവതരിപ്പിക്കുകയും ചെയ്ത സി.പി.എം. നടപടിയില്‍ പ്രതിഷേധിച്ച് എസ്.എന്‍.ഡി.പി. കുന്നത്തുനാട് യൂണിയന്റെ കീഴില്‍ വരുന്ന അങ്കമാലി മേഖലയുടെ നേതൃത്വത്തില്‍ അങ്കമാലിയില്‍ പ്രകടനം നടത്തി. കുന്നത്തുനാട് യൂണിയന്‍ കൗണ്‍സിലര്‍ പി.വി. ബൈജു, അങ്കമാലി ശാഖാ ഭാരവാഹികളായ എം.കെ. പുരുഷോത്തമന്‍, കെ.കെ.വിജയന്‍, എം.എസ്. ബാബു, എന്‍. ബാലകൃഷ്ണന്‍, ബിന്ദു റെജി, സിന്ധു മണിക്കുട്ടന്‍, കിടങ്ങൂര്‍ ശാഖാ ഭാരവാഹികളായ സൈജു ഗോപാലന്‍, പി.ജി. കൃഷ്ണകുമാര്‍, തുറവൂര്‍ ശാഖാ ഭാരവാഹികളായ എന്‍.എസ്. സുരേഷ്, കെ.ടി. ഷാജി, മൂക്കന്നൂര്‍ സൗത്ത് ശാഖ ഭാരവാഹികളായ രമേഷ് എ.ആര്‍., ടി.പി. ഗോപി, മൂക്കന്നൂര്‍ നോര്‍ത്ത് ശാഖാ ഭാരവാഹികളായ എ. ബാലന്‍, വേലായുധന്‍, പൂതംകുറ്റി ശാഖാ ഭാരവാഹികളായ സതീഷ്, എം.കെ. ഭാസി, കാരമറ്റം ശാഖാ ഭാരവാഹികളായ സുകുമാരന്‍, സുരേഷ്, പാലിശ്ശേരി ശാഖാ ഭാരവാഹികളായ ബാലന്‍ മാസ്റ്റര്‍, നിഥിന്‍,
വട്ടേക്കാട് ശാഖാ ഭാരവാഹികളായ ബാബു, വിജയന്‍, മുന്നൂര്‍പിള്ളി ശാഖാ ഭാരവാഹികളായ സുരേഷ്, നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam