ബിനു സേവ്യര്‍ ചികില്‍സാ ധനശേഖരണം ; കാരുണ്യ യാത്രയില്‍ ലഭിച്ചത് രണ്ടര ലക്ഷം

Posted on: 09 Sep 2015ആലുവ: ബിനു സേവ്യര്‍ ചികില്‍സാ ധനശേഖരണത്തിനായി നടത്തിയ കാരുണ്യ യാത്രയില്‍ ലഭിച്ചത് രണ്ടര ലക്ഷം രൂപ. ബസ്സുകളില്‍ നിന്നും ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നുമാണ് പണം ശേഖരിച്ചത്. സമിതിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ആറു സ്വകാര്യ ബസ്സുകളാണ് ജില്ലയിലെ വിവിധ റൂട്ടുകളില്‍ തിങ്കളാഴ്ച കാരുണ്യ യാത്ര നടത്തിയത്. ഉളിയന്നൂര്‍, കുഞ്ഞുണ്ണിക്കര നിവാസികളുടെ ബസ്സുകളാണ് സര്‍വീസ് നടത്തിയത്. കാരുണ്യയാത്ര വിജയകരമാക്കിയ ബസ് ഉടമകള്‍, ജീവനക്കാര്‍, ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, യാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് സഹായ സമിതി ചെയര്‍മാനും കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ കെ.കെ. ജിന്നാസ് നന്ദി അറിയിച്ചു.

More Citizen News - Ernakulam