ഗുരു നിന്ദ ഹിന്ദു ഐക്യ വേദി പ്രകടനം നടത്തി

Posted on: 09 Sep 2015മൂവാറ്റുപുഴ: ശ്രീ നാരായണ ഗുരുദേവനെ കുരിശില്‍ തറച്ച നിശ്ചലദൃശ്യം ഹിന്ദു സമൂഹത്തെ അപമാനിക്കുന്നതാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ.പി. അപ്പു പറഞ്ഞു. ഗുരുനിന്ദയില്‍ പ്രതിഷേധിച്ച് മൂവാറ്റുപുഴയില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവനെ ആക്ഷേപിച്ചും യോഗ നേതൃത്വത്തെ ഭീഷണിപ്പെടുത്തിയും വരുതിയില്‍ നിര്‍ത്തുവാനുള്ള രഹസ്യ അജണ്ടയാണ് ഇതിന് പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. വെള്ളൂര്‍ക്കുന്നത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് വി. ചന്ദ്രാചാര്യ, താലൂക്ക് സെക്രട്ടറി എന്‍.കെ. രമണന്‍, ജില്ലാ സെക്രട്ടറി റെജി ചെറുശ്ശേരി, താലൂക്ക് സേവാ പ്രമുഖ് ബിജീഷ് വാളകം തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam