തലക്കോട് ബെത്‌ലേഹം പള്ളിയില്‍ പെരുന്നാള്‍ സമാപിച്ചു.

Posted on: 09 Sep 2015നേര്യമംഗലം: തലക്കോട് ബെത്‌ലേഹം മര്‍ത്തമറിയം യാക്കോബായ പള്ളിയില്‍ മാതാവിന്റെ ജനന തിരുനാള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. എട്ടുനോമ്പ് പെരുന്നാളിന് പൗലോസ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത, ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, യാക്കുബ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്ത എന്നിവര്‍ കുര്‍ബാന അര്‍പ്പിച്ച് ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികരായി. ധ്യാനയോഗം, സെമിനാര്‍, സുവിശേഷ യോഗം, രോഗശാന്തി പ്രാര്‍ത്ഥന എന്നിവയും ഉണ്ടായിരുന്നു. മേഖല മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ യൗസേബിയോസിന്റെ നേതൃത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാനയും,അള്ളുങ്കല്‍ ചാപ്പലിലേക്ക് പ്രദക്ഷിണവും നടന്നു. സമാപനദിവസമായ ചൊവ്വാഴ്ച കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ ജന്മദിനത്തില്‍ കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ടു. വികാരി ഫാ.വര്‍ഗീസ് മൈക്കുളങ്ങര, ട്രസ്റ്റിമാരായ കെ.ഐ.പോള്‍ കുറ്റിച്ചിറകുടിയില്‍, എം.വി.പൈലി എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam