മര്‍ച്ചന്റ് നേവിക്കാരോടുള്ള അവഗണന അവസാനിപ്പിക്കണം

Posted on: 09 Sep 2015കൊച്ചി: രാഷ്ട്രത്തിനു വേണ്ടി പണിയെടുക്കുന്ന മര്‍ച്ചന്റ് നേവിക്കാരോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റിട്ടയേര്‍ഡ് സീഫയറേഴ്‌സ് അസോസിയേഷന്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കി.
മര്‍ച്ചന്റ് നേവിക്കാര്‍ക്ക് പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ സര്‍ക്കാര്‍ നല്‍കുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സീഫയറേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് സൊസൈറ്റിയെ ഏല്‍പ്പിച്ച 60 കോടിയോളം രൂപ നഷ്ടപ്പെടുന്ന അവസ്ഥയാണ്. അനാവശ്യ കണക്കുകള്‍ നിരത്തി നാമാവശേഷമാക്കി തീര്‍ക്കുന്നതിന് മുന്‍പേ ഈ ഫണ്ട് കണ്ടുകെട്ടി തുകയുടെ പലിശയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതവും കൂട്ടിച്ചേര്‍ത്ത് വാര്‍ധക്യകാലത്ത് മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കും ഉമ്മന്‍ചാണ്ടിയ്ക്കും നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.

More Citizen News - Ernakulam