ഗ്ലോബല്‍ സ്‌കൂളില്‍ മിനി സോക്കര്‍ ഗ്രൗണ്ട്

Posted on: 09 Sep 2015കൊച്ചി: തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ ഫിഫ നിലവാരത്തിലുള്ള മിനി സോക്കര്‍ ഗ്രൗണ്ട് ഒരുങ്ങിയതായി അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഹൈദരബാദ് കമ്പനിയായ ഗ്രേറ്റ് സ്‌പോര്‍ട്‌സ് ഇന്‍ഫ്ര വഴിയാണ് നിര്‍മാണപ്രവര്‍ത്തനം നടത്തിയത്. ഫുട്‌ബോളിന് പ്രാധാന്യം നല്‍കുന്ന ഗ്രൗണ്ടില്‍ മുന്‍കൂട്ടി തടസ്സങ്ങള്‍ തിരിച്ചറിയാന്‍ ജി.പി.എസ്. സംവിധാനം പ്രയോജനപ്പെടുത്താനാവും. ടര്‍ഫ് ആര്‍ട്ടിഫിഷ്യല്‍ ഗ്രാസ് കൊണ്ട് നിര്‍മ്മിച്ച ഈ ഗ്രൗണ്ടിന് ടൂ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഒരു കോടി രൂപ ചെലവിലാണു 30,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ടര്‍ഫ് പൂര്‍ത്തിയാക്കിയത്. ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ഡയറക്ടര്‍ ജോഹന്‍ ജേക്കബ് പി., ഗ്രേറ്റ് സ്‌പോര്‍ട്‌സ് ഇന്‍ഫ്ര ഡയറക്ടര്‍ രൂപേഷ് ടിക്കു, ഫ്രെഡി കാര്‍വാല്‍ഹോ, സാബു കാട്ടുമാന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Ernakulam