യുവ ജനതാദള്‍ (യു) ധര്‍ണ നടത്തി

Posted on: 09 Sep 2015കൊച്ചി: യുവ ജനതാദള്‍ (യു) എസ്.ബി.ടി.യുെട വിദ്യാഭ്യാസ വായ്പകള്‍ പിരിക്കുന്നത് കോര്‍പ്പറേറ്റ് കുത്തകകളെ ഏല്പിക്കുന്നതിനെതിരെ പാലാരിവട്ടം എസ്.ബി.ടി. ശാഖയുടെ മുന്നില്‍ നടത്തിയ ധര്‍ണ ജനതാദള്‍ (യു) ജില്ലാ പ്രസിഡന്റ് അഗസ്റ്റിന്‍ കോലഞ്ചേരി ഉദ്ഘാടനം ചെയ്തു.
യുവ ജനതാദള്‍ (യു) ജില്ലാ പ്രസിഡന്റ് ബിനു പാറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. അഗസ്റ്റിന്‍ മേച്ചേരി മുഖ്യ പ്രഭാഷണം നടത്തി. കെ.എ. പ്രിന്‍സ്, ടി.എസ്. അബി, ജോജി ജോര്‍ജ്, റെജി ചാക്കോ, ഭരത്കുമാര്‍, അനില്‍ ചെങ്ങമനാട്, സുനില്‍ ഞാറയ്ക്കല്‍, കെ.വി. ധന്യ അമല്‍ദേവ്, സാജന്‍ മാതിരപ്പിള്ളി, രമേശ് തമ്മനം, സുധീര്‍ പാണക്കാട്, ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam