എ.എല്‍. ജേക്കബ് അനുസ്മരണ സമ്മേളനം 11 ന്‌

Posted on: 09 Sep 2015കൊച്ചി: മുന്‍ മന്ത്രി എ.എല്‍. ജേക്കബ്ബിന്റെ ഇരുപതാം ചരമ വാര്‍ഷികവും അനുസ്മരണ സമ്മേളനവും വെള്ളിയാഴ്ച എറണാകുളം ആശീര്‍ഭവനില്‍ നടക്കും. വൈകീട്ട് 4 ന് മുന്‍ കേന്ദ്ര മന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം നിര്‍വഹിക്കും. പ്രൊഫ. കെ.വി. തോമസ് എം.പി. അധ്യക്ഷത വഹിക്കും. പ്രൊഫ. എം.കെ. സാനു അനുസ്മരണ പ്രഭാഷണം നടത്തും. പ്രൊഫ. എം.എന്‍. കാരശ്ശേരി മുഖ്യ പ്രഭാഷണം നടത്തും.

More Citizen News - Ernakulam