തൊഴിലാളി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം-ജെ.ടി.യു.സി.

Posted on: 09 Sep 2015കൊച്ചി: സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ പണിമുടക്കില്‍ നിന്ന് പാഠം പഠിക്കാതെ, തൊഴിലാളി ദ്രോഹ നടപടികളുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ജനതാ ട്രേഡ് യൂണിയന്‍ സെന്റര്‍ നിലയുറപ്പിക്കുമെന്ന് ജെ.ടി.യു.സി. സംസ്ഥാന സെക്രട്ടറി മനോജ് പെരുമ്പിള്ളി അഭിപ്രായപ്പെട്ടു.
ജെ.ടി.യു.സി. കളക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെ.ടി.യു.സി. ജില്ലാ പ്രസിഡന്റ് എം.എന്‍. ശിവദാസന്‍, സലിം കെ. ഇടത്തല, ബോസ്േകാ വടുതല, എന്‍.വി. രാധാകൃഷ്ണന്‍, സലിം കണ്ണാഞ്ചേരില്‍, ടി.കെ. തമ്പി, മധുസൂദനന്‍ നായര്‍, കെ.ആര്‍. സുകുമാരന്‍, ശിവദാസന്‍ കുറിഞ്ഞി, വത്സ വേണു, കെ.കെ. വേലായുധന്‍, കെ.കെ. ശിവന്‍, സി.പി. അബുബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam