ഗുരുനിന്ദയ്‌ക്കെതിരെ കടുങ്ങല്ലൂരില്‍ പ്രതിഷേധം

Posted on: 09 Sep 2015കടുങ്ങല്ലൂര്‍: ശ്രീനാരായണഗുരുദേവനെ കുരിശില്‍ തറയ്ക്കുന്ന നിശ്ചലദൃശ്യം പ്രദര്‍ശിപ്പിച്ച സിപിഎമ്മിന്റെ നിലപാടുകള്‍ക്കെതിരെ കടുങ്ങല്ലൂരില്‍ വിവിധ സംഘടനകള്‍ ശക്തമായി പ്രതിഷേധിച്ചു. എസ്.എന്‍.ഡി.പി. കിഴക്കേ കടുങ്ങല്ലൂര്‍ 1095-ാം നമ്പര്‍ ശാഖ പ്രകടനം നടത്തി. ശാഖാ സെക്രട്ടറി കെ.അമ്മിണിക്കുട്ടന്‍, ബിന്ദു സജീവ്, രൂപേഷ് എന്നിവര്‍ നേതൃത്വം നല്‍കി. പടിഞ്ഞാറേ കടുങ്ങല്ലൂര്‍ 1050-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖയുടെ നേതൃത്വത്തിലും പ്രതിഷേധപ്രകടനമുണ്ടായിരുന്നു. ശാഖാ ഓഫീസില്‍നിന്നും ആരംഭിച്ച പ്രകടനം പടിഞ്ഞാറേ കടുങ്ങല്ലൂര്‍ കവലയില്‍ സമാപിച്ചു. ശാഖാ പ്രസിഡന്റ് പി.ആര്‍.രാഘവന്‍, വൈസ്.പ്രസിഡന്റ് എന്‍.സുരേന്ദ്രന്‍, സെക്രട്ടറി കെ.എസ്.ഹരിദാസ്, ഓമന ശിവശങ്കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മുപ്പത്തടത്തും കിഴക്കേ കടുങ്ങല്ലൂരിലും ഹിന്ദു ഐക്യവേദിയും പ്രകടനം നടത്തി. മുപ്പത്തടത്ത് നടന്ന പ്രകടനത്തിന് ഭാരതീയ വിചാരകേന്ദ്രം ജില്ലാ ജനറല്‍ സെക്രട്ടറി പി.എസ്.അനിരുദ്ധന്‍, ഹിന്ദു ഐക്യവേദി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി.എസ്.ശ്രീനി, പി.കെ.സദാശിവന്‍പിള്ള, കൃഷ്ണനുണ്ണി, മോഹന്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam