ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റി നിശ്ചല ദൃശ്യം: സി.പി.എം. ഇരു മതക്കാരേയും അവഹേളിച്ചു - പി.സി. തോമസ്‌

Posted on: 09 Sep 2015കൊച്ചി: ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റി നിശ്ചല ദൃശ്യത്തിലൂടെ സി.പി.എം. രണ്ട് മത വിഭാഗങ്ങളേയും ഒരുപോലെ അവഹേളിക്കുകയാണുണ്ടായതെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. കുരിശ് പാവനമായി കരുതുന്ന മത വിഭാഗത്തിന് ഇതില്‍ വിഷമമുണ്ടെങ്കിലും അവര്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് കാതലായ മാറ്റം സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നാളെ പിണറായി വിജയന്‍ ഓടക്കുഴല്‍ വായിക്കുന്ന ചിത്രം പുറത്തുവന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

More Citizen News - Ernakulam