തേവര സേക്ര!ഡ് ഹാര്‍ട്ടിന് ഹാട്രിക് കിരീടം

Posted on: 08 Sep 2015കൊച്ചി: ചങ്ങനാശ്ശേരി എ.കെ.എം. പബ്ലിക് സ്‌കൂളില്‍ നടന്ന 4-ാമത് ഓള്‍ കേരള ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ തേവര സേക്രഡ് ഹാര്‍ട്ട് സി.എം.ഐ. പബ്ലിക് സ്‌കൂള്‍ തുടര്‍ച്ചയായ മൂന്നാം തവണയും ജേതാക്കളായി.
36-ഓളം സ്‌കൂള്‍ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ആതിഥേയരായ എ.കെ.എം. സ്‌കൂളിനെയാണ് തേവര ടീം പരാജയപ്പെടുത്തിയത്. സ്‌കോര്‍ (61-54). തേവര സേക്രഡ് ഹാര്‍ട്ടിലെ പോള്‍ വര്‍ഗീസിനെ മികച്ച താരമായും കേരള ടീം ക്യാപ്റ്റനായ ഷോണ്‍ ലൂയിസിനെ ടോപ് സ്‌കോററായും തിരഞ്ഞെടുത്തു.

More Citizen News - Ernakulam