ഉത്രാടപ്പൂക്കള മത്സരം: സമ്മാനങ്ങള്‍ നല്‍കി

Posted on: 08 Sep 2015തിരുവാങ്കുളം: തിരുവാങ്കുളം മഹാത്മ മാതൃഭൂമി സ്റ്റഡി സര്‍ക്കിളും കൊച്ചിന്‍ സൗത്ത് റോട്ടറിയും ചേര്‍ന്ന് ഒരുക്കിയ 20-ാമത് ഉത്രാടപ്പൂക്കള മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. 44 ഹൈസ്‌കൂള്‍, പ്ലസ് ടു ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
തിരുവാങ്കുളത്തെ മുനിസിപ്പല്‍ സോണല്‍ ഓഫീസ് ഹാളില്‍ നടന്ന ഉത്രാടപ്പൂക്കള മത്സരം അഡ്വ. പി. ചന്ദ്രശേഖര മേനോന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വൈശാഖ് വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. സോമന്‍ സമ്മാനദാനം നിര്‍വഹിച്ചു. റോട്ടറി പ്രസിഡന്റ് സോമനാഥ് മുഖ്യാതിഥിയായിരുന്നു. ആര്‍സിസി സെക്രട്ടറി അമല്‍ എം.ആര്‍. അധ്യക്ഷതവഹിച്ചു. നഗരസഭാംഗം കെ.വി. സാജു, റോട്ടറി ഡയറക്ടര്‍ അലക്‌സാണ്ടര്‍, ചിത്രകലാ അധ്യാപകന്‍ രാജന്‍, കോ-ഓര്‍ഡിനേറ്റര്‍ എം. രഞ്ജിത്കുമാര്‍, യൂണിറ്റ് സെക്രട്ടറി ആയുഷ് ബി., ബാലവേദി കണ്‍വീനര്‍ ജുലീറ്റ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
പൂക്കളം മത്സര വിജയികള്‍ - ഹൈസ്‌കൂള്‍ വിഭാഗം: 1. അലക്‌സ് മാത്യു ആന്‍ഡ് ടീം, 2. കൃഷ്ണപ്രിയ വി.വി. ആന്‍ഡ് ടീം, 3. ജോയല്‍ ജോഷി ആന്‍ഡ് ടീം.
പ്ലസ് ടു വിഭാഗം: 1. പ്രവീണ്‍ നന്ദകുമാര്‍ ആന്‍ഡ് ടീം, 2. അക്ഷയ് ഭരത് ആന്‍ഡ് ടീം, 3. ജെറി ജോണ്‍സണ്‍ ആന്‍ഡ് ടീം.

More Citizen News - Ernakulam