സാഹസിക പരിശീലനത്തിന് ഫോര്‍ട്ടുകൊച്ചിയില്‍ സൗകര്യമേര്‍പ്പെടുത്തും -സബ് കളക്ടര്‍

Posted on: 08 Sep 2015ഫോര്‍ട്ടുകൊച്ചി: സാഹസിക പരിശീലനത്തിന് ഫോര്‍ട്ടുകൊച്ചിയില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു.
ഇന്ത്യയുടെ പര്‍വതാരോഹകസംഘം എവറസ്റ്റ് കീഴടക്കിയതിന്റെ സുവര്‍ണജൂബിലിയാഘോഷത്തോടനുബന്ധിച്ച് ഫോര്‍ട്ടുകൊച്ചിയില്‍ സംഘടിപ്പിച്ച സാഹസിക പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ നെഹ്‌റു യുവകേന്ദ്ര, മൈത്രി സോഷ്യല്‍ ഗ്രൂപ്പ്, അമാസ് അഡ്വഞ്ചര്‍ അക്കാദമി എന്നിവ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ദീപക് പൂജാര, പി.എസ്. വിപിന്‍കുമാര്‍, മനോജ് പൈ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam