ശാസ്ത്ര സാഹിത്യ പരിഷത്ത് ശില്പശാല സംഘടിപ്പിച്ചു

Posted on: 08 Sep 2015മുളന്തുരുത്തി: ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി ജന്റര്‍ ശില്പശാല സംഘടിപ്പിച്ചു. മുളന്തുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ തിരുനെല്‍വേലി യൂണിവേഴ്‌സിറ്റി ഗവേഷകരായ കെ.പി.എന്‍. അമൃത 'വനിത' എന്ന വിഷയത്തിലും ഡോ. നീന ജോസഫ് 'ജന്റര്‍ ഓഡിറ്റിംഗ് ' എന്ന വിഷയത്തിലും ക്ലാസ്സുകള്‍ നയിച്ചു. പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ. കെ.എം. സംഗമേശന്‍ അദ്ധ്യക്ഷത വഹിച്ചു. ജന്റര്‍ വിഷയ സമിതി കണ്‍വീനര്‍ എ.സി. യമുന, കെ.എ. മുകുന്ദന്‍, ഷീജ വിശ്വനാഥന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


More Citizen News - Ernakulam