കോട്ടപ്പറമ്പ് സെന്റ് മേരീസ് പള്ളിയില്‍ ദര്‍ശന തിരുനാള്‍

Posted on: 08 Sep 2015ചേരാനെല്ലൂര്‍: കോട്ടപ്പറമ്പ് സെന്റ് മേരീസ് പള്ളിയില്‍ അമലോത്ഭവ മാതാവിന്റെ ദര്‍ശന തിരുനാള്‍ 10 മുതല്‍ 13 വരെ ആഘോഷിക്കും. വ്യാഴാഴ്ച വൈകീട്ട് 5ന് ജപമാലയെ തുടര്‍ന്ന് കൊടിയേറും. പുതിയ ഗ്രോട്ടോയുടെ വെഞ്ചരിപ്പ് ബിഷപ്പ് ജോസ് പുത്തന്‍വീട്ടില്‍ നിര്‍വഹിക്കും. ദിവ്യബലി, പ്രസംഗം എന്നിവയും നടക്കും.
വെള്ളിയാഴ്ച 5ന് ജപമാല, 5.30ന് ലത്തീന്‍ റീത്തില്‍ കുര്‍ബാന, പ്രസംഗം, പ്രസുദേന്തി വാഴ്ച എന്നിവ നടക്കും. ശനിയാഴ്ച കാലത്ത് 8 ന് കിരീടം എഴുന്നള്ളിക്കല്‍, വൈകീട്ട് മഞ്ഞുമ്മല്‍ കപ്പേളയില്‍ ലദീഞ്ഞ്, നാലിന് ജപമാല, നേര്‍ച്ച വെഞ്ചരിക്കല്‍, ദിവ്യബലി, പ്രസംഗം, പ്രദക്ഷിണം എന്നിവ നടക്കും.
ഞായറാഴ്ച 6 ന് ദിവ്യബലി, 10 ന് തിരുനാള്‍ കുര്‍ബാന, പ്രസംഗം, പ്രദക്ഷിണം എന്നിവ നടക്കും. 14 ന് മരിച്ചവരുടെ ഓര്‍മദിനം ആചരിക്കും. വികാരി ഫാ. സൈമണ്‍ പള്ളുപ്പേട്ട പെരുന്നാളിന് നേതൃത്വം നല്‍കും. ആനന്ദ് ആന്റണി ഊരകത്താണ് പ്രസുദേന്തി.

More Citizen News - Ernakulam