മുസ്സിരിസ് പൈതൃക പദ്ധതിക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കും: മുഖ്യമന്ത്രി

Posted on: 08 Sep 2015ചവിട്ടുനാടക കലാകേന്ദ്രം ഉദ്ഘാടനം ചെയ്തു

പറവൂര്‍: മുസ്സിരിസ് പൈതൃക സംരക്ഷണ പദ്ധതിയുടെ പ്രധാന്യം ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഗോതുരുത്തില്‍ ചവിട്ടുനാടക കലാകേന്ദ്രവും രുചി പൈതൃക റസ്റ്റോറന്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്സിരിസ് പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ടുവരാനുള്ള നടപടികള്‍ എടുത്തുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ പൈതൃകം ലോകത്തിന് കാട്ടിക്കൊടുക്കാന്‍ ഇതുപകരിക്കും. താത്പര്യമുള്ള എല്ലാവര്‍ക്കും ഇത് കണ്ടുപഠിക്കാന്‍ അവസരം ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എ. പി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
വി. ഡി. സതീശന്‍ എം.എല്‍.എ., കോട്ടപ്പുറം രൂപത വികാരി ജനറല്‍ ഡോ. ഡൊമിനിക് പിന്‍ഹീറോ, നഗരസഭ ചെയര്‍പേഴ്‌സണ്‍ വല്‍സല പ്രസന്നകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമാ ശിവശങ്കരന്‍, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി. വി. മണി, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് അരുണജ തമ്പി, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്ത്യായനി സര്‍വന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പറവൂര്‍: മുസ്സിരിസ് പദ്ധതിയുടെ ഭാഗമായി ചവിട്ടുനാടകം മ്യൂസിയം ഗോതുരുത്തില്‍ ഒരുക്കുന്നതിന് മൂന്നു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി മന്ത്രി എ. പി. അനില്‍കുമാര്‍ അറിയിച്ചു. സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിന്റെ 150 വര്‍ഷത്തെ ചരിത്രമുള്ള പള്ളിമേട, മ്യൂസിയം ഒരുക്കുന്നതിനായി വിട്ടുതരാമെന്ന് പള്ളി അധികാരികള്‍ സമ്മതിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു. പള്ളിക്കടവില്‍ ടൂറിസ്റ്റ് ബോട്ടുകള്‍ അടുക്കുന്നതിന് 25 ലക്ഷം രൂപ ചെലവില്‍ ബോട്ട് ജെട്ടികള്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.


More Citizen News - Ernakulam