തണല്‍ പദ്ധതി:ചികിത്സാ സഹായവും മുച്ചക്ര വാഹനങ്ങളും വിതരണം ചെയ്തു

Posted on: 08 Sep 2015കൊച്ചി: സമൂഹത്തിലെ അവശത അനുഭവിക്കുന്നവര്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കും സഹായമെത്തിക്കുന്നത് സാമൂഹ്യനീതി കൈവരിക്കുന്നതില്‍ സുപ്രധാനമാണെന്ന് നിയമസഭ സ്​പീക്കര്‍ എന്‍. ശക്തന്‍ പറഞ്ഞു. ഇത്തരത്തില്‍ സഹായമെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികളുടെ പ്രയോജനം അര്‍ഹരിലേക്കെത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
എറണാകുളം നിയോജക മണ്ഡലത്തില്‍ ഹൈബി ഈഡന്‍ എം.എല്‍.എ. നടപ്പാക്കുന്ന തണല്‍ സേവന പദ്ധതിയുടെ ഭാഗമായി ചികിത്സാ സഹായത്തിന്റെയും മുച്ചക്ര വാഹനങ്ങളുടെയും വിതരണം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്​പീക്കര്‍.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചികിത്സാ സഹായമായി ഒരു കോടി രൂപയും ഭിന്നശേഷിയുള്ളവര്‍ക്ക് 24 മുച്ചക്ര വാഹനങ്ങളും വിതരണം ചെയ്തു. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, ഡപ്യൂട്ടി മേയര്‍ ബി. ഭദ്ര, സബ് കളക്ടര്‍ എസ്. സുഹാസ്, കൊച്ചി കപ്പല്‍ശാല ജനറല്‍ മാനേജര്‍ എം.ഡി. വര്‍ഗീസ്, ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam