ബിനു ചികിത്സാ സഹായം; കാരുണ്യയാത്രയുമായി ബസ്സുകള്‍

Posted on: 08 Sep 2015ആലുവ: ഇരുവൃക്കകളും തകരാറിലായ യുവാവിനായി ആറു സ്വകാര്യ ബസ്സുകള്‍ ജില്ലയിലെ വിവിധ റൂട്ടുകളില്‍ കാരുണ്യ യാത്ര നടത്തി.
ഉളിയന്നൂര്‍ തുരുത്തിപ്പുറത്ത് സേവ്യറിന്റെ മകന്‍ ബിനു സേവ്യറിന്റെ ചികിത്സാധന സഹായത്തിനായാണ് ബസ്സുകള്‍ ഒരു ദിനം മാറ്റി വെച്ചത്. രാവിലെ 6.30 ന് ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ യാത്ര ഫ്ലഗ് ഓഫ് ചെയ്തു. ചികിത്സാധന സഹായ സമിതി ചെയര്‍മാനും കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ.കെ. ജിന്നാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. ബി.എ. അബ്ദുല്‍ മുത്തലിബ്, പി.എ. ഷാജഹാന്‍, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. വി. സലീം, കെ.എ.അബ്ദുല്ല, ഭദ്രാദേവി എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ സി.എ. അലിക്കുഞ്ഞ് സ്വാഗതവും വൈസ് ചെയര്‍മാന്‍ അബ്ദു മൂലോളി നന്ദിയും പറഞ്ഞു. തുടര്‍ന്ന് സ്റ്റാന്‍ഡിലും സ്റ്റാന്‍ഡില്‍ വന്നുപോയ മറ്റു ബസ്സുകളില്‍ എ.എന്‍. ജയകുമാര്‍, കെ.എ. അസീസ്, എ. ശശികുമാര്‍, ഹരീഷ് , സി.ബി. ജലീല്‍, പി.എം. ഇബ്രാഹിം, യൂസഫ് മൂപ്പുകണ്ടത്തില്‍, കെ.ബി. റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ പിരിവ് നടത്തി. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് രക്ഷാധികാരിയായി രൂപവത്കരിക്കപ്പെട്ട ചികിത്സാധന സഹായ സമിതിയുടെ പേരില്‍ ഫെഡറല്‍ ബാങ്ക് ആലുവ ബാങ്ക് ജങ്ഷന്‍ ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 10010100408928. ഐ.എഫ്.എസ് കോഡ് എഫ്.ഡി.ആര്‍.എല്‍ 0001001.

More Citizen News - Ernakulam