ജനവാസകേന്ദ്രത്തിലൂടെ വൈദ്യുതി ലൈന്‍ വലിക്കുന്നതിനെതിരെ പ്രതിഷേധം

Posted on: 08 Sep 2015കാലടി: മലയാറ്റൂരില്‍ കെ.എസ്.ഇ.ബി. വൈദ്യുതി ലൈന്‍ വലിക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു. കാവുമ്പുറം ഭദ്രകാളീ ക്ഷേത്രത്തിന്റെ ആല്‍മരം മുറിച്ചും ശ്രീകോവിലിന്റെ മകുടം എടുത്തുമാറ്റിയും 65 ഓളം പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയിലൂടെയും 11 കെ.വി. ലൈന്‍ വലിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. വന്‍ പോലീസ് സന്നാഹത്തോടെയാണ് ഉേദ്യാഗസ്ഥര്‍ ലൈന്‍ വലിക്കാന്‍ എത്തിയത്. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും പ്രതിഷേധത്തില്‍ പങ്കെടുത്തു. ലൈന്‍ വലിക്കാനുള്ള ശ്രമങ്ങള്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. തുടര്‍ന്ന് ഉേദ്യാഗസ്ഥര്‍ പിന്‍വാങ്ങി. സ്ഥലത്തു നടന്ന പ്രതിഷേധ യോഗം ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജന്‍ മുണ്ടയ്ക്കല്‍ അധ്യക്ഷനായി. സംസ്ഥാന രക്ഷാധികാരി എം.കെ. കുഞ്ഞോല്‍, ജില്ലാ സെക്രട്ടറി പി.കെ. സുരേഷ്, അമ്പാട്ട് സുബ്രഹ്മണ്യന്‍, സുനില്‍, വി.ടി. ഷൈജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam