കക്കാട് എന്‍എസ്എസ് കരയോഗം വാര്‍ഷികം

Posted on: 08 Sep 2015പിറവം: കക്കാട് ശ്രീപുരുഷമംഗലം ക്ഷേത്രത്തിനുമുന്നില്‍ ചെറുകിട ജലസേചന വിഭാഗം കഴിഞ്ഞ ഏതാനും മാസങ്ങളായി നടത്തുന്ന കനാല്‍പ്പണി ഉടന്‍ തീര്‍ക്കണമെന്ന് കക്കാട് എന്‍എസ്എസ് കരയോഗം വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. ക്ഷേത്രത്തില്‍ നിന്നും വിട്ടുനല്‍കിയ സ്ഥലത്ത് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തുന്നതരത്തില്‍ കനാല്‍ പണിയാനുള്ള നീക്കത്തില്‍ യോഗം പ്രതിഷേധിച്ചു.
താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.കെ. രാധകൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് സി.സി. ശ്രീകുമാര്‍ അധ്യക്ഷനായി. കരയോഗത്തിന്റെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വനിതാ യൂണിയന്‍ സെക്രട്ടറി ജയാ സോമന്‍ വിതരണം ചെയ്തു. ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തിയ കലാ കായിക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അമ്മിണി ഭുവനചന്ദ്രന്‍ വിതരണം ചെയ്തു.
കരയോഗം സെക്രട്ടറി വി.കെ. സുരേന്ദ്രന്‍, കെ.ബി. അശോകന്‍, ഷീല വിജയന്‍, വിദ്യാ വിനോദ്, ശ്രീജ പ്രശാന്ത്, അപര്‍ണ വിജയന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam