ഹജ്ജ്്്: ഇന്നും രണ്ട് വിമാനങ്ങള്‍, 680 പേര്‍ യാത്ര തിരിക്കും

Posted on: 08 Sep 2015നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ചൊവ്വാഴ്ചയും എയര്‍ ഇന്ത്യ രണ്ട് ഹജ്ജ് സര്‍വീസ് നടത്തും. രണ്ട് വിമാനങ്ങളിലായി 680 ഹാജിമാര്‍ യാത്ര തിരിക്കും. ആദ്യ വിമാനം ഉച്ചയ്ക്കുശേഷം 1.45 നും രണ്ടാമത്തെ വിമാനം വൈകീട്ട്്് 5.45 നും ആണ് കൊച്ചിയില്‍ നിന്ന് പുറപ്പെടുക. തിങ്കളാഴ്ച 680 പേര്‍ ഹജ്ജിനായി യാത്ര തിരിച്ചു. 340 പേര്‍ക്ക്്് വീതം കയറാവുന്ന രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളാണ് തിങ്കളാഴ്ച സര്‍വീസ് നടത്തിയത്.
ഉച്ചയ്ക്ക് 1.40 നും വൈകീട്ട് 5.45 നുമാണ് വിമാനങ്ങള്‍ പുറപ്പെട്ടത്. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരനായ മലപ്പുറം സ്വദേശി സൈനുദ്ദീന്‍ നാട്ടുകല്ലിങ്ങല്‍ ഒന്നാമത്തെ വിമാനത്തിലും തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക് ജീവനക്കാരനായ എന്‍.പി. സൈനുദ്ദീന്‍ രണ്ടാമത്തെ വിമാനത്തിലും വളണ്ടിയര്‍മാരായി അനുഗമിച്ചിട്ടുണ്ട്്്.
തിങ്കളാഴ്ച പുറപ്പെട്ട സംഘത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മലപ്പുറം ജില്ലക്കാരാണ്-150 പേര്‍. കോഴിക്കോട് - 148, ആലപ്പുഴ-28, എറണാകുളം-49, കണ്ണൂര്‍-91, കാസര്‍കോട്-44, പാലക്കാട്-22, തിരുവനന്തപുരം-26, തൃശ്ശൂര്‍-21, വയനാട്-16, ഇടുക്കി-5, കൊല്ലം-35, കോട്ടയം-21, പത്തനംതിട്ട-4 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ നിന്നുള്ളവരുടെ എണ്ണം.

More Citizen News - Ernakulam