സാംസ്‌കാരിക-കലാ ഭരണ നിര്‍വഹണത്തിന് പ്രത്യേക പരിശീലനം വേണം: ബാലന്‍ നമ്പ്യാര്‍

Posted on: 08 Sep 2015കൊച്ചി: സാംസ്‌കാരിക-കലാ സ്ഥാപനങ്ങളുടെ ഭരണത്തിനായി ഈ രംഗത്ത് മികച്ച പരിശീലനം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ചിത്രകാരന്‍ ബാലന്‍ നമ്പ്യാര്‍. സംസ്ഥാന സര്‍ക്കാറിന്റെ രാജാ രവിവര്‍മ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്ത് സര്‍ക്കാര്‍ ഒരു മ്യൂസിയം പോലും നിര്‍മിച്ചിട്ടില്ല, എങ്കിലും ഏഴ് ദേശീയ മ്യൂസിയം ഉള്‍പ്പെടെ രാജ്യത്ത് 833 മ്യൂസിയമുണ്ട്. കേരളത്തില്‍ 30-ഉം കര്‍ണാടകയില്‍ 42-ഉം ഉണ്ട്. ഇതെല്ലാം നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്നത് ഒരു പരിശീലനവുമില്ലാത്ത വ്യക്തികളാണ് - അദ്ദേഹം ചൂണ്ടിക്കാട്ടി.

More Citizen News - Ernakulam