കരള്‍രോഗ ബാധിതനായ യുവാവ് സുമനസ്സുകളുടെ കനിവ് തേടുന്നു

Posted on: 08 Sep 2015കോലഞ്ചേരി: കരള്‍രോഗ ബാധിതനായ ഗൃഹനാഥന്‍ ചികിത്സാ സഹായം തേടുന്നു. കാണിനാട് കുറ്റ കോളനിയില്‍ കാവുംതടത്തില്‍ വള്ളോന്റെ മകന്‍ അയ്യപ്പന്‍കുട്ടി (മാമന്‍-46) ആണ് സാമ്പത്തിക ബുദ്ധിമുട്ട് മൂലം സുമനസ്സുകളുടെ കാരുണ്യം തേടുന്നത്. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ വലയുന്ന മാതാപിതാക്കളും വിദ്യാര്‍ത്ഥികളായ കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഓട്ടോ ഡ്രൈവറായിരുന്ന അയ്യപ്പന്‍കുട്ടി. രണ്ട് വര്‍ഷങ്ങമായി രോഗബാധിതനാണ്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ചികിത്സ കൃത്യമായി നടത്താനോ വീട്ടു െചലവുകള്‍ നടത്താനോ കഴിയാതെ കുടുംബം വലഞ്ഞു. നിലവില്‍ നാട്ടുകാരുടെയും വാര്‍ഡ് മെമ്പറുടെയും നേതൃത്വത്തില്‍ സഹായനിധി രൂപവത്കരിച്ച് പ്രവര്‍ത്തിച്ചു വരികയാണ്. വടവുകോട് എസ്.ബി.ടി. യില്‍ 67313775342 എന്ന നമ്പറില്‍ അക്കൗണ്ട് (ഐ.എഫ്.എസ്.കോഡ്-എസ്ബിടിആര്‍0000316) തുറന്നിട്ടിണ്ട്. ഫോണ്‍. 9746864437.

More Citizen News - Ernakulam