ഫാക്ട് : 100 മണിക്കൂര്‍ സത്യാഗ്രഹം തുടങ്ങി

Posted on: 08 Sep 2015പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി തൊഴിലാളികളുടെ സംയുക്ത പ്രക്ഷോഭം വരും - എളമരം കരീം


കളമശ്ശേരി:
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ തൊഴിലാളി യൂണിയനുകളുടെ സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി എളമരം കരീം. ഫാക്ട് പാക്കേജ് അനുവദിക്കുന്നതിന് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി തുടങ്ങിയ 100 മണിക്കൂര്‍ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു എളമരം കരീം.
ഫാക്ട് പാക്കേജ് നടപ്പില്‍ വരുത്തുകയും അടഞ്ഞു കിടക്കുന്ന പ്ലാന്റുകള്‍ തുറക്കുകയും വേണമെന്ന് എളമരം കരീം പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ പൊതുമേഖലയില്‍ സ്ഥാപനങ്ങള്‍ വേണമെന്ന നയം സര്‍ക്കാരിന് ഉണ്ടാകണം. ഈ നയത്തില്‍ വന്ന മാറ്റമാണ് തകര്‍ച്ചയ്ക്ക് കാരണം.
സേവ് ഫാക്ട് ജില്ലാ സമര സഹായസമിതി ചെയര്‍മാന്‍ കെ.കെ. ഇബ്രാഹിംകുട്ടി അദ്ധ്യക്ഷനായി. പി.രാജു, എന്‍.കെ. മോഹന്‍ദാസ്, വി.പി. ജോര്‍ജ്, കെ.വിജയന്‍പിള്ള, എം.പി. സാലി, അഡ്വ.ടി.ബി. മിനി, ജി.ബി. ഭട്ട്, ജി.എസ്. താരാനാഥ്, ആര്‍. സജികുമാര്‍ എന്നിവര്‍ സംസാരിച്ചു.
സമരത്തിന്റെ തുടക്കം കുറിച്ച് വൈകീട്ട് ഫാക്ട് ഉദ്യോഗമണ്ഡല്‍ ഗേറ്റിന് മുന്നില്‍ നിന്ന് പ്രകടനം നടത്തി. വെള്ളിയാഴ്ച വൈകീട്ട് എട്ട് മണിക്ക് സമരം അവസാനിക്കും.

More Citizen News - Ernakulam