തെരുവുനായ്ക്കള്‍: ഭരണാധികാരികള്‍ ജാഗ്രത പുലര്‍ത്തണം - കെ.സി.ബി.സി.

Posted on: 08 Sep 2015കൊച്ചി: അനുദിനം പെരുകി വരുന്ന തെരുവുനായ ശല്യത്തില്‍ ഭരണാധികാരികള്‍ കൂടുതല്‍ ജാഗ്രതയും ഉത്തരവാദിത്വവും പുലര്‍ത്തണമെന്ന് കെ.സി.ബി.സി. നായ്ക്കളെ വളര്‍ത്തുന്നതിന് ലൈസന്‍സ് ഏര്‍പ്പെടുത്തുകയും അവയെ സംരക്ഷിക്കുന്നതിനുള്ള ചുമതല ലൈസന്‍സില്‍ നിക്ഷിപ്തമാക്കുകയും വേണം. അവയെ സ്വന്തം വീട്ടുവളപ്പിനു പുറത്ത് വിടാതിരിക്കാനും നിയമമുണ്ടാകണം. തെരുവുനായ്ക്കളുടെ പരിപൂര്‍ണ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ മൃഗസംരക്ഷണ വകുപ്പോ ഏറ്റെടുക്കണം. അവയെ പൊതുജനങ്ങള്‍ക്ക് ഭീഷണിയാകാത്ത വിധം സുരക്ഷിത സ്ഥാനങ്ങളില്‍ സംരക്ഷിക്കുകയും തെരുവില്‍ നിന്ന് അവയെ നിര്‍മാര്‍ജനം ചെയ്യാന്‍ സത്വരവും സുസ്ഥിരവുമായ നടപടികള്‍ സ്വീകരിക്കണം. ഇക്കാര്യത്തില്‍ നടപടിയെടുക്കാത്ത സ്വയംഭരണ സ്ഥാപന ഭരണാധികാരികള്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുക്കണമെന്നും കേരള കത്തോലിക്ക മെത്രാന്‍ സമിതി ആവശ്യപ്പെട്ടു.

More Citizen News - Ernakulam