പൂര്‍വ വിദ്യാര്‍ത്ഥിയുടെ ജീവന്‍ രക്ഷിക്കാന്‍ ഏഴര ലക്ഷം രൂപ സഹായം

Posted on: 08 Sep 2015കൊച്ചി: മുന്‍ വിദ്യാര്‍ത്ഥിയുടെ ജീവന്‍ രക്ഷിക്കാന്‍ ഇടപ്പള്ളി അല്‍ അമീന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഏഴര ലക്ഷം രൂപ സഹായം. പത്താം ക്ലാസ് പൂര്‍ത്തിയാക്കിയതിനു ശേഷം ഗുരുതരമായ രോഗം പിടിപെട്ടതിനെ തുടര്‍ന്ന് വിദ്യാഭ്യാസം തുടരാന്‍ കഴിയാതെ പോയ ഹാദിയ റഷീദയ്ക്കാണ് സഹപാഠികള്‍ സഹായം നല്‍കുന്നത്. അല്‍ അമീന്‍ പബ്ലിക് സ്‌കൂള്‍ ലീഗ് ഓഫ് കമ്പാഷന്‍ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് തുക സമാഹരിച്ചത്. ഹാദിയ റഷീദിന്റെ രക്ഷാകര്‍ത്താക്കള്‍ക്ക് നല്‍കുന്നതിനായി ചെയര്‍മാന്‍ അഡ്വ. ടി.പി.എം. ഇബ്രാഹിംഖാനെ ഏല്പിച്ചു. സ്‌കൂളില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഹെഡ് ബോയ് ഫായിസ് അബ്ദുള്ള എ.എ., ഹെഡ് ഗേള്‍ ഫിര്‍സാന ഷൂജ എന്നിവര്‍ ചേര്‍ന്നാണ് തുക നല്‍കിയത്.

More Citizen News - Ernakulam