ജോസഫ് കരിയാറ്റി മെത്രാപ്പോലീത്തയുടെ ചരമ വാര്‍ഷിക ദിനാചരണം

Posted on: 08 Sep 2015കരുമാല്ലൂര്‍: ഭാരതത്തിലെ ആദ്യത്തെ തദ്ദേശീയ െമത്രാപ്പോലീത്തയായിരുന്ന മാര്‍ ജോസഫ് കരിയാറ്റിയുടെ 229-ാം ചരമ വാര്‍ഷിക ദിനാചരണം ജന്മദേശമായ ആലങ്ങാട്ട് നടക്കും. 12 ന് ആലങ്ങാട് സെന്റ് മേരീസ് ദേവാലയത്തിലാണ് ചടങ്ങുകള്‍ നടത്തുന്നത്. രാവിലെ 10 ന് മാര്‍ തോമസ് ചക്യത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അനുസ്മരണ സമൂഹബലി നടക്കും. പഴയ പള്ളിയിലെ കരിയാറ്റി മെത്രാപ്പോലീത്തയുടെ കല്ലറയില്‍ ഒപ്പീസിനു ശേഷം ആലങ്ങാട് വിതയത്തില്‍ ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം ദേവാലയ ആശീര്‍വാദ സ്മരണികയുടെ വിതരണോദ്ഘാടനവുമുണ്ടാകുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഫാ. തോമസ് പുതുശ്ശേരി, അഡ്വ. ജോസ് വിതയത്തില്‍, കെ.വി. പോള്‍, ബിനു കരിയാറ്റി എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. (ജോസഫ് കരിയാറ്റി മെത്രാപ്പോലീത്തയുടെ ചിത്രം)(08.09അിശഹ8)

More Citizen News - Ernakulam