മഹാരാജാസില്‍ ബിരുദ പ്രവേശനം

Posted on: 08 Sep 2015കൊച്ചി: മഹാരാജാസ് കോളേജില്‍ ഒഴിവുവന്ന ബിരുദ സീറ്റുകളിലേക്ക് പ്രവേശന സാധ്യതയുള്ളവരുടെ ലിസ്റ്റ് കോളേജ് നോട്ടീസ്‌ബോര്‍ഡിലും വെബ്‌സൈറ്റിലും (maharajas.ac.in) ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ലിസ്റ്റിലുള്‍പ്പെട്ടവര്‍ 10ന് 11 മണിക്ക് ബന്ധപ്പെട്ട പഠന വകുപ്പുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം. ബിരുദ കോഴ്‌സുകളില്‍ എസ്സി/എസ്ടി വിഭാഗത്തില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് ചൊവ്വാഴ്ച കോളേജില്‍ അപേക്ഷ നല്‍കാം. ഇപ്രകാരമുള്ള സാധ്യതാ ലിസ്റ്റ് 9ന് നോട്ടീസ് ബോര്‍ഡിലും വെബ്‌സൈറ്റിലും പ്രസിദ്ധപ്പെടുത്തും. ലിസ്റ്റിലുള്‍പ്പെട്ടവര്‍ 10ന് 11 മണിക്ക് ബന്ധപ്പെട്ട വകുപ്പുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം.

മഹാരാജാസില്‍ ബിരുദാനന്തരബിരുദ പ്രവേശനം

കൊച്ചി:
മഹാരാജാസ് കോളേജിലെ ബിരുദാനന്തരബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്റെ റാങ്ക്‌ലിസ്റ്റ് കോളേജിന്റെ നോട്ടീസ് ബോര്‍ഡിലും www.maharajas.ac.in എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചു. പ്രവേശനം ഉറപ്പായ ലിസ്റ്റിലുള്ളവര്‍ വ്യാഴാഴ്ച 11 മണിക്കു മുന്‍പായും സാധ്യതാ ലിസ്റ്റിലുള്ളവര്‍ അന്ന് ഉച്ചയ്ക്ക് 12 മണിക്കു മുന്‍പായും ബന്ധപ്പെട്ട വകുപ്പുകളില്‍ ഹാജരാകണം. എല്‍ബിഎസ്സിന്റെ വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ്‌ചെയ്ത് കിട്ടുന്ന അപേക്ഷഫോറവും 3 ഫോട്ടോകളും അസ്സല്‍ രേഖകളും ഹാജരാകുമ്പോള്‍ കൊണ്ടുവരണം.

More Citizen News - Ernakulam