കൂത്താട്ടുകുളത്ത് എസ്.എന്‍.ഡി.പി. പ്രവര്‍ത്തകരുടെ പ്രകടനം

Posted on: 08 Sep 2015കൂത്താട്ടുകുളം: ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ വികലമാക്കിയതിനെതിരെ കൂത്താട്ടുകുളം എസ്.എന്‍.ഡി.പി. യൂണിയന്റെ ആഭിമുഖ്യത്തില്‍ പ്രകടനം നടന്നു.
യൂണിയന്റെ കീഴിലുള്ള 22 ശാഖകളില്‍ നിന്ന് ഭാരവാഹികളും പ്രവര്‍ത്തകരും പ്രകടനത്തില്‍ പങ്കെടുത്തു. എസ്.എന്‍.ഡി.പി. യൂണിയന്‍ ഓഫീസില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം മാര്‍ക്കറ്റ് റോഡ് സെന്‍ട്രല്‍ കവലവഴി യൂണിയന്‍ മന്ദിര സമുച്ചയക്കവലയില്‍ സമാപിച്ചു.
യൂണിയന്‍ ഭാരവാഹികളായ പി.ജി. ഗോപിനാഥ്, സി.പി. സത്യന്‍, കെ.ജി. പുരുഷോത്തമന്‍, വിവിധ ശാഖാ ഭാരവാഹികള്‍ യൂണിയന്‍ കമ്മിറ്റി ഭാരവാഹികള്‍ വനിതാസംഘം പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. പ്രതിഷേധ സമ്മേളനം യൂണിയന്‍ പ്രസിഡന്റ് പി.ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി സി.പി. സത്യന്‍, വൈസ് പ്രസിഡന്റ് കെ.ജി. പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.


More Citizen News - Ernakulam