എല്‍.ഐ.സി. എംപ്ലോയീസ് യൂണിയന്‍ ഡിവിഷണല്‍ സമ്മേളനം തുടങ്ങി

Posted on: 07 Sep 2015കൊച്ചി: എല്‍.ഐ.സി. എംപ്ലോയീസ് യൂണിയന്റെ 30-ാം എറണാകുളം ഡിവിഷണല്‍ സമ്മേളനം മഹാരാജാസ് കോളേജ് സെന്റിനറി ഓഡിറ്റോറിയത്തില്‍ തുടങ്ങി. യൂണിയന്റെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി വി. രമേഷ് ഉദ്ഘാടനം ചെയ്തു. വ്യവസായ - വാണിജ്യ മേഖലയില്‍ മാന്ദ്യം നിലനില്‍ക്കുകയും തൊഴിലില്ലായ്മ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പോലുളള കേന്ദ്ര സര്‍ക്കാരിന്റെ നയ പ്രഖ്യാപനങ്ങള്‍ പൊള്ളവാഗ്ദാനങ്ങളായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. സി. രവീന്ദ്രനാഥ് , എം. കുഞ്ഞികൃഷ്ണന്‍, ബേബി ജോസഫ്, ടി. സെന്തില്‍കുമാര്‍, സി.ബി. വേണുഗോപാല്‍, വി.എന്‍. സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ നിന്നായി 400ഓളം പ്രതിനിധികള്‍ പങ്കെടുത്തു.

More Citizen News - Ernakulam