വെളിച്ചം പ്രതിഭാസംഗമം നടത്തി

Posted on: 07 Sep 2015വൈപ്പിന്‍ : വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ സ്‌കൂളുകളില്‍ പഠിച്ച് എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. എസ്.എസ്.എല്‍.സി. വിഭാഗത്തില്‍ 201 ഉം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 48 ഉം വിദ്യാര്‍ത്ഥികളാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ഞാറയ്ക്കല്‍ മാഞ്ഞൂരാന്‍സ് ഹാളില്‍ സംഘടിപ്പിച്ച വെളിച്ചം പ്രതിഭാസംഗമം ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഒ. എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. എസ്. ശര്‍മ എം.എല്‍.എ. അധ്യക്ഷനായി. സിനിമാ എഡിറ്റിങ് സംസ്ഥാന അവാര്‍ഡ് ജേതാവ് ലിജോ പോള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.കെ. ഷൈന്‍ മോന്‍, സിപ്പി പള്ളിപ്പുറം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സൗജത്ത് അബ്ദുള്‍ ജബ്ബാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ചിന്നമ്മ ധര്‍മന്‍, ആനന്ദവല്ലി ചെല്ലപ്പന്‍, ടാജി റോയി, വത്സ ഫ്രാന്‍സിസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.ജി. സുഭദ്രവല്ലി, വൈപ്പിന്‍ എ.ഇ.ഒ ഷൈല പാറപ്പുറത്ത്, ഫാല്‍ക്കണ്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജിങ്ങ് ഡയറക്ടര്‍ എന്‍.എ. മുഹമ്മദ് കുട്ടി എന്നിവര്‍ പങ്കെടുത്തു.

More Citizen News - Ernakulam