ദേവകലകളെ വര്‍ദ്ധിപ്പിക്കാന്‍ അഷ്ടബന്ധകലശം പ്രധാനം - തന്ത്രി വേഴപ്പറമ്പ് കൃഷ്ണന്‍ നമ്പൂതിരി

Posted on: 07 Sep 2015ചെറായി: ക്ഷേത്രങ്ങളിലെ ദേവകലകളെ വര്‍ദ്ധിപ്പിക്കുക എന്നതാണ് അഷ്ടബന്ധ കലശത്തിന്റെ ലക്ഷ്യമെന്ന് തന്ത്രിമുഖ്യന്‍ വേഴപ്പറമ്പ് കൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. ഒരു പ്രദേശത്തെ ആകെത്തന്നെ നവീകരണത്തിലേക്കും കൂട്ടായ്മയിലേക്കും നയിക്കാന്‍ കലശത്തിന് കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എടവനക്കാട് അണിയല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ആഘോഷവും അഷ്ടബന്ധ കലശത്തിനുള്ള ആദ്യ സംഭാവന അറക്ക പറമ്പില്‍ സത്യവ്രത പ്രഭുവില്‍ നിന്ന് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു കൃഷ്ണന്‍ നമ്പൂതിരി. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ഡോ. കെ.വി. വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ഓഫീസര്‍ പി.എ. അജിത, േേക്ഷത്രാപദേശക സമിതി സെക്രട്ടറി കെ.എസ്. കൃഷ്ണകുമാര്‍, ഖജാന്‍ജി ചന്ദ്രന്‍ തൈക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam