പാചകക്കൂലി വര്‍ധന: സ്‌കൂള്‍ ഉച്ചഭക്ഷണം വീണ്ടും പ്രതിസന്ധിയിലായി

Posted on: 07 Sep 2015പറവൂര്‍: സ്‌കൂള്‍ അധികൃതര്‍ക്ക് അനുവദിച്ചു നല്‍കുന്ന കണ്ടിന്‍ജന്റ് തുക വര്‍ധിപ്പിക്കാതെ പാചകക്കൂലി കൂട്ടിയത് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയെ വീണ്ടും പ്രതിസന്ധിയിലാക്കി.
അഞ്ച് വര്‍ഷമായി അനുവദിച്ചു നല്‍കുന്ന കണ്ടിന്‍ജന്റ് തുകയില്‍ യാതൊരു വര്‍ധനയും ഉണ്ടായിട്ടില്ല. ഇതിനിടെ പലവ്യഞ്ജനങ്ങള്‍ക്കും മറ്റും വന്‍ വിലവര്‍ധനയും ഉണ്ടായി. പാചകക്കൂലി രണ്ട് തവണ വര്‍ധിപ്പിച്ചു. 200 രൂപയായിരുന്നത് ഇപ്പോള്‍ 350 രൂപയാക്കി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു.
കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് രണ്ട് തട്ടുകളായി തിരിച്ചാണ് കണ്ടിന്‍ജന്റ് തുക നല്‍കിയിരുന്നത്. 200 കുട്ടികളില്‍ കൂടുതലുള്ള സ്‌കൂളുകളില്‍ രണ്ട് പാചകക്കാരെ നിയമിക്കാനുള്ള അനുവാദം നല്‍കുക, കണ്ടിന്‍ജന്റ് തുക കാലാനുസൃതമായി വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ പറവൂര്‍ ഉപജില്ലാ ഹെഡ്മാസ്റ്റേഴ്‌സ് ഫോറം ഉന്നയിച്ചു. കണ്‍വീനര്‍ ജോണി തൈക്കൂട്ടത്തില്‍, ചെയര്‍മാന്‍ കെ. എ. ബീന, സന്തോഷ്, ടെസി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam