ഇന്‍വെര്‍ട്ടറിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 14 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

Posted on: 07 Sep 2015നെടുമ്പാശ്ശേരി: ഇന്‍വെര്‍ട്ടറിനുള്ളില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 14 ലക്ഷം രൂപയുടെ സ്വര്‍ണം കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസ് വിഭാഗം പിടികൂടി. ഞായറാഴ്ച ഇന്‍ഡിഗോ വിമാനത്തില്‍ ദുബായില്‍ നിന്ന് എത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് അമീന്റെ (29) പക്കല്‍ നിന്നുമാണ് 580 ഗ്രാം സ്വര്‍ണം പിടികൂടിയത്. 116 ഗ്രാം വീതം തൂക്കംവരുന്ന 5 സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് ഇന്‍വെര്‍ട്ടറില്‍ ഒളിപ്പിച്ചിരുന്നത്. ഇയാള്‍ മുമ്പ് ഇത്തരത്തില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്.

More Citizen News - Ernakulam