ഗുരുവിനെ അപമാനിക്കുന്നവര്‍ സ്വയം അടിത്തറയിളക്കും: സ്വാമി ശിവസ്വരൂപാനന്ദ

Posted on: 07 Sep 2015ആലുവ: ലക്ഷക്കണക്കിന് ജനങ്ങള്‍ ദൈവമായി ആരാധിക്കുന്ന ശ്രീനാരായണ ഗുരുവിനെ മതേതരത്വത്തിന്റെ പേരില്‍ അപമാനിക്കുന്നത് സ്വയം അടിത്തറയിളക്കുന്നതിന് തുല്യമാണെന്ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു.
ശ്രീനാരായണ ഗുരു ദൈവമല്ലെന്ന പ്രചാരണത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പോസ്റ്റുകളുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു സ്വാമി. സാക്ഷര കേരളത്തിനും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ചേര്‍ന്ന പ്രവര്‍ത്തനമല്ല നടന്നത്. ശ്രീനാരായണ ഗുരു യുഗപുരുഷനാണെന്നും താന്‍ ഈശ്വരനെ മനുഷ്യരൂപത്തില്‍ കണ്ടുവെന്നുമാണ് വിശ്വമഹാകവി സി.എഫ്. ആന്‍ഡ്രൂസ് വെളിപ്പെടുത്തിയത്. ഇത്തരത്തില്‍ എത്രയെത്ര പ്രമുഖര്‍ ഗുരുവിന്റെ ചൈതന്യത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചരിത്രം പഠിക്കാത്തവര്‍ കാണിക്കുന്ന തെറ്റുകള്‍ തിരുത്താന്‍ ഏതൊരു സംഘടനകളുടെയും നേതൃത്വത്തിനാകണമെന്നും അല്ലാത്തപക്ഷം നാശമായിരിക്കും ഫലമെന്നും സ്വാമി പറഞ്ഞു.

More Citizen News - Ernakulam