ആചാര്യത്രയ ജയന്തി ആഘോഷം

Posted on: 07 Sep 2015അങ്കമാലി: ഭാരതീയ വിചാരകേന്ദ്രം അങ്കമാലി യൂണിറ്റിന്റെ നേതൃത്വത്തില്‍ ആചാര്യത്രയ ജയന്തി ആഘോഷം സംഘടിപ്പിച്ചു. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി, അയ്യന്‍കാളി എന്നിവരുടെ ജയന്തിയാഘോഷമാണ് സംഘടിപ്പിച്ചത്. അങ്കമാലി വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം കാലടി സംസ്‌കൃത സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. യുവാക്കള്‍ കേരളത്തിലെ നവോത്ഥാന നായകരില്‍ നിന്നും പ്രചോദനമുള്‍ക്കാള്ളണമെന്ന്് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. കെ. ശിവപ്രസാദ് അധ്യക്ഷനായി. എസ്എന്‍ഡിപി കുന്നത്തുനാട് യൂണിയന്‍ ജനറല്‍ സെക്രട്ടറി എ.ബി. ജയപ്രകാശ്, എന്‍എസ്എസ് ആലുവ താലൂക്ക്്് യൂണിയന്‍ പ്രസിഡന്റ്്് എ.എന്‍. വിപിനേന്ദ്രകുമാര്‍, കെപിഎംഎസ് ജില്ലാ ഖജാന്‍ജി പി.വി. രാജു എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി ക.ഭാ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. ജി. അനില്‍കുമാര്‍, ഇ.എന്‍. അനില്‍, പ്രവീണ്‍ പി. പിള്ള എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam