പുസ്തക പ്രകാശനം

Posted on: 07 Sep 2015പറവൂര്‍: ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീര്‍ഥാടന ദേവാലയത്തില്‍ റെക്ടര്‍ ഫാ. ജോസഫ് ജോഷി മുട്ടിക്കല്‍ രചിച്ച 'വിശുദ്ധ ജോണ്‍ ദി ബ്രിട്ടോ സമ്പാളൂരിന്റെ ദ്വിതീയ അപ്പസ്‌തോലന്‍' എന്ന പുസ്തകം പ്രകാശനം ചെയ്തു.
കോട്ടപ്പുറം മെത്രാന്‍ ഡോ. ജോസഫ് കാരിക്കശ്ശേരി നിഷ്പാദുക കര്‍മലീത്ത സുപ്പീരിയര്‍ ഫാ. ജേക്കബ് മെന്റസിന് കൈമാറി പ്രകാശനം കര്‍മം നിര്‍വഹിച്ചു. അസി. വികാരി ഫാ. ക്ലീറ്റസ് കൊച്ചിക്കാട്ട്, ഫാ. ആന്റണി ചില്ലിട്ടശ്ശേരി, സെബാസ്റ്റ്യന്‍ പനക്കല്‍, റോബിന്‍ പടമാട്ടുമ്മല്‍ എന്നിവര്‍ സംബന്ധിച്ചു.

More Citizen News - Ernakulam